Thursday, April 6, 2017

301- മാർത്താണ്ഡവർമ്മ

*"ശ്രീപദ്മനാഭദാസ വഞ്ചിപാല മാർത്താണ്ഡവർമ്മ കുലശേഖര പെരുമാൾ"*

🔺 *തൃപ്പടിദാനം* നടത്തിയ ഭരണാധികാരി

🔺തൃപ്പടിദാനം നടന്ന വർഷം - *1750 ജനുവരി 3 ബുധനാഴ്ച*
(കൊല്ലവർഷം-925, മകരം 5)

🔺തൃപ്പടിദാനത്തിനുശേഷം തിരുവിതാംകൂർ രാജാക്കൻമാർ  *ശ്രീപദ്മനാഭദാസന്മാർ* എന്നപേരിൽ അറിയപ്പെട്ടു

🔺 *ഹിരണ്യ ഗർഭം* എന്ന ചടങ്ങ് ആരംഭിച്ചു

🔺തിരുവിതാംകൂറിൽ *പതിവ് കണക്കു സമ്പ്രദായം (ബജറ്റ്)* കൊണ്ടു വന്നു

🔺 *മുളകുമടിശീല*  എന്നപേരിൽ വാണിജ്യ വകുപ്പ് ആരംഭിച്ചു

🔺 കായംകുളത്തെ *കൃഷ്ണപുരം കൊട്ടാരം* പണികഴിപ്പിച്ചു

🔺കന്യാകുമാരിക്ക്‌ സമീപം  *വട്ടക്കോട്ട* നിർമ്മിച്ചു

🔺ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ  *മുറജപം, ഭദ്രദീപം* എന്നീ ചടങ്ങുകൾ ആരംഭിച്ചതും മാർത്താണ്ഡവർമ്മയാണ്

🔺*മുറജപം
*6-വർഷത്തിലൊരിക്കലും,* ഭദ്രദീപം *വർഷത്തിൽ 2- തവണയും* നടത്തപ്പെടുന്നു

🔺മുറജപം ആദ്യമായി നടത്തപ്പെട്ടത്  *1750* ലാണ് , അവസാനം ആഘോഷിച്ചത് - *2013-2014*