Thursday, April 6, 2017

306- Current Affairs

CURRENT AFFAIRS (05-03-2017, 06-03-2017)

• 2017 മാർച്ച്‌ ആറിന്‌ മുംബൈയിൽ ഡീക്കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പഴക്കമേറിയ വിമാനവാഹിനിക്കപ്പൽ - ഐ.എൻ.എസ്‌ വിരാട്‌

• അടുത്തിടെ ഗവേഷകർ ലോകത്തിലെ ഏറ്റവും പഴക്കമുള്ള (430 കോടി വർഷം) മൈക്രോഫോസിൽ കണ്ടെത്തിയ സ്ഥലം - ക്യൂബെക്ക്‌ (കാനഡ)

• ഒരു തന്ത്രി മാത്രമുള്ള ഗായത്രി വീണയിൽ അഞ്ച്‌ മണിക്കൂർ കൊണ്ട്‌ 69 ഗാനങ്ങൾ വായിച്ച്  യൂണിവേഴ്സൽ റെക്കോർഡ്‌ ഫോറത്തിന്റെ (URF) ലോക റെക്കോർഡിന് അർഹയായ ഗായിക : വൈക്കം വിജയലക്ഷ്‌മി

• അംഗപരിമിതർക്ക്‌ ട്രെയിനിൽ കയറാൻ റാംപും വീൽചെയർ സൗകര്യവും ഒരുക്കിയ ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ - തിരുവനന്തപുരം സെൻട്രൽ

• നിശ്ചിത പ്രതിമാസ മിനിമം ബാലൻസ്‌ ഇല്ലാത്ത അക്കൗണ്ടുകൾക്ക്‌ ഏപ്രിൽ ഒന്നു മുതൽ പിഴ ഏർപ്പെടുത്താൻ തീരുമാനിച്ച ബാങ്ക്‌ - എസ്‌.ബി.ഐ

• അടുത്തിടെ ആപ്പ് അധിഷ്‌ഠിത ടാക്സി സർവീസുകൾ ഉപഭോക്‌തൃ സൗഹൃദമാക്കാൻ പ്രത്യേക ചട്ടങ്ങൾ ഏർപ്പെടുത്തിയ സംസ്ഥാനം  - മഹാരാഷ്ട്ര

• സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള സ്റ്റാർട്ടപ്പ്‌ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യയിൽ ഫേസ്‌ബുക്ക്‌ ആരംഭിച്ച പുതിയ സംരംഭം - SheLeadsTech

• 13 -ാമത് ഇക്കണോമിക്‌ കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (ECO) ഉച്ചകോടിയ്ക്ക്‌ വേദിയാകുന്ന നഗരം - ഇസ്ലാമാബാദ്‌ (പ്രമേയം - Connectivity for Regional Prosperity)

• മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ പ്രൈവറ്റ്‌ സെക്രട്ടറിയായി നിയമിതനായത്‌ - എം.വി ജയരാജൻ

• അടുത്തിടെ അന്തരിച്ച മുൻ എം.പിയും ഐ.എഫ്‌.എസ്‌ ഉദ്യോഗസ്ഥനും ബാബറി മസ്ജിദ്‌ ആക്ഷൻ കമ്മിറ്റി നേതാവുമായിരുന്ന വ്യക്തി - സയ്യിദ്‌ ശഹാബുദ്ദിൻ

• അടുത്തിടെ ദ്രവീഡിയൻ ഭാഷാ വിഭാഗത്തിൽപ്പെട്ട കുറുഖിന്‌ ഔദ്യോഗിക ഭാഷാ പദവി നൽകിയ സംസ്ഥാനം - പശ്ചിമ ബംഗാൾ

• ലോക വനിതാ ദിനത്തോടനുബന്ധിച്ച്‌ ലിംഗ സമത്വം പ്രോത്സാഹിപ്പിക്കുക എന്ന ആശയവുമായി ഐക്യരാഷ്ട്രസഭയിൽ ഭരതനാട്യം അവതരിപ്പിക്കുന്ന ഇന്ത്യക്കാരി - ഐശ്വര്യ ധനുഷ്‌ (ആദ്യമായാണ്‌  ഒരു ഇന്ത്യൻ വനിത ഐക്യരാഷ്ട്രസഭയിൽ നൃത്തം അവതരിപ്പിക്കുന്നത്‌)

• ആന്ധ്രാപ്രദേശിലെ തിരുപ്പതി വിമാനത്താവളത്തിന്റെ പുതിയ പേര്‌ - ശ്രീ വെങ്കിടേശ്വര വിമാനത്താവളം

• ഒഡീഷയിൽ നടന്ന ബിജു പട്‌നായിക്‌ സ്മാരക ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായ ടീം - ഗോകുലം എഫ്‌.സി (മലപ്പുറം ആസ്ഥാനമായി അടുത്തിടെ രൂപീകരിച്ച ക്ലബിന്റെ ആദ്യ കിരീട നേട്ടമാണിത്‌)

• അടുത്തിടെ ഗോത്രവർഗക്കാരുടെ ഉത്സവമായ ഭഗോരിയക്ക്‌ തുടക്കം കുറിച്ച സംസ്ഥാനം - മധ്യപ്രദേശ്‌

• അടുത്തിടെ പാലോട്‌ ട്രോപ്പിക്കൽ ബൊട്ടാണിക്ക്‌ ഗാർഡനിലെ ഗവേഷകർ പൊന്മുടിയിൽനിന്ന് കണ്ടെത്തിയ പുതിയ ഇനം കുടംപുളി - ഗാർസീനിയ ഗാംബ്ലി

• 2017-ലെ മെക്സിക്കോ ഓപ്പൺ ടെന്നീസ്‌ ചാമ്പ്യൻഷിപ്പിൽ സ്പെയിന്റെ റാഫേൽ നദാലിനെ തോൽപ്പിച്ച്‌ കിരീടം നേടിയ അമേരിക്കൻ താരം - സാം ക്വെറി

• 2017-ലെ ദുബായ്‌ ഓപ്പൺ ടെന്നീസ്‌ ചാമ്പ്യൻഷിപ്പിലെ പുരുഷ വിഭാഗം ജേതാവ്‌ - ആൻഡി മുറെ (ബ്രിട്ടൻ)

• പൊതുവിദ്യാഭ്യാസ വകുപ്പിന്‌ കീഴിലുള്ള മുഴുവൻ സ്കൂളുകളിലും എട്ടാം ക്ലാസ്‌ വരെ സംസ്‌കൃത പഠനം നിർബന്ധമാക്കിയ സംസ്ഥാനം - അസം