Monday, December 19, 2016

PSC Notes 2 ~ കേരള നവോത്ഥാനം


ദക്ഷിണ ഭാരതത്തിൽ ആദ്യമായ് കണ്ണാടി പ്രതിഷ്ഠ നടത്തിയത് ?
വൈകുണ്ഠസ്വാമികൾ.
സാധുജന പരിപാലന സംഘം രൂപികരിച്ചത് ആരാണ് ?
അയ്യങ്കാളി.
1914 ൽ കുട്ടികളുടെ വിദ്യാഭസത്തിനായി സമരം നയിച്ച വ്യക്തി ?
ശ്രീ അയ്യങ്കാളി.
ഗാന്ധിജി ആരെയാണ് “ പുലയ രാജാവ് ”എന്ന് വിശേഷിപ്പിച്ചത് ?
ശ്രീ അയ്യങ്കാളി.
കൊല്ലം ജില്ലയിലെ പെരിനാട് അയ്യങ്കാളി സംഘടിപ്പിച്ച സമരം ഏത് പേരിൽ അറിയപ്പെടുന്നു ?
കല്ലുമാല സമരം.
എല്ലവർക്കും പൊതുനിരത്തിലൂടെ സഞ്ചാര സ്വാതന്ത്രം നേടിയെടുക്കുന്നതിന് വേണ്ടി അയ്യങ്കാളി നടത്തിയ സമരം ഏത് ?
വില്ലുവണ്ടി സമരം.
ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിനു വേണ്ടി കേരളത്തിൽ എത്തിയ മഹാത്മാ ഗാന്ധിക്ക് സ്വർണാഭരണങ്ങൾ അഴിച്ചു നൽകിയ പ്രശസ്ത വനിത ആര് ?
കൗമുദി ടീച്ചർ
“ഒരു ജാതി ഒരു മതം,ഒരു ദൈവം മനുഷ്യന് ”എന്ന സന്ദേശം നൽ കിയ സാമൂഹിക പരിഷ്കർത്താവ് ആര് ?
ശ്രീ നാരായണ ഗുരു
കേരളത്തിന്റെ നവോത്ഥാന നായകൻ എന്ന് അറിയപ്പെടുന്നതാര് ?
ശ്രീ നാരായണഗുരു
മിശ്രഭോജനം സംഘടിപ്പിച്ച പ്രമുഖ സാമൂഹിക പരിഷ്കർത്താവ് ?
സഹോദരൻ അയ്യപ്പൻ
നമ്പൂതിരി സമുദായത്തിലെ അവശതകൾ പരിഹരിക്കാൻ യോഗക്ഷേമ സഭയ്ക്ക് രൂപം കൊടുത്തത് ആര് ?
വി.ടി.ഭട്ടതിരിപ്പാട്
യോഗക്ഷേമ സഭ സ്ഥാപിതമായത് ഏത് വർഷമാണ് ?
1908 ൽ
വി.ടി.ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ 1931 ൽ തൃശൂരിൽ നിന്നും കാസർകോടുവരെ നടത്തിയ കാൽനട പ്രചരണ ജാഥ ഏത് പേരിൽ അറിയപ്പെടുന്നു ?
യാചനയാത്ര
“ ആത്മവിദ്യ സംഘം ”സ്ഥാപിച്ചതാരാണ്?
വാഗ്ഭടാനന്ദൻ
ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ഏത് വർഷമാണ് ?
1920 ൽ
പൊയ്കയിൽ യോഹന്നാന്റെ നേതൃത്വത്തിൽ സ്ഥാപിതമായ സംഘടന ഏത് ?
പ്രത്യക്ഷരക്ഷ ദൈവസഭ
പ്രത്യക്ഷരക്ഷ ദൈവസഭയുടെ ആസ്ഥാനം എവിടെയാണ് ?
പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ